മിനി സ്ക്രീൻ അവതാരക എന്ന നിലയിൽ ശ്രദ്ധ നേടിയ ആര്യ ബിഗ് ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് . ബിഗ് ബോസിലെ നിലപാടുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആക്രമണം നേരിട്ട തന്നോട് അത് മുഖത്ത് നോക്കി ചോദിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ലെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആര്യ പറയുകയാണ് . സോഷ്യൽ മീഡിയ ആക്രമണം ഒരു പുരുഷന് നേരയാണ് ഉണ്ടാകുന്നതെങ്കിൽ അവർ കൂട്ടായി സംഘടിക്കുമെന്നും പക്ഷേ സ്ത്രീകളുടെ ഭാഗത്തുനിന്ന് സംഘം ചേർന്നുള്ള ചെറുത്ത് നിൽപ്പ് ഒരിക്കലും പ്രതീക്ഷിക്കേണ്ടന്നും ആര്യ പറയുന്നു
‘ബിഗ്ബോസിലെ ചില നിലപാടുകളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടു. നീ എന്ത് പോക്രിത്തരമാണ് കാട്ടിയതെന്ന് ഇന്നേവരെ എന്നോടാരും മുഖത്ത് നോക്കി ചോദിച്ചിട്ടില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ അതും അതിനപ്പുറവുമുള്ള ചോദ്യങ്ങളെ നേരിട്ട് കഴിഞ്ഞു. ഇങ്ങനെയുള്ള ആക്രമണം പുരുഷന് നേരയാണ് ഉണ്ടാകുന്നതെങ്കിൽ കഥ മാറും. അവർ സംഘടിക്കും പക്ഷേ കൂട്ടായ ചെറുത്തുനിൽപ്പ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല . അഥവാ ഉണ്ടായാൽ ഒറ്റപ്പെടുത്തും. തുടക്കത്തിൽ വിഷമം തോന്നിയിരുന്നു .പിന്നെപ്പിന്നെ പൊരുത്തപ്പെട്ടു’.ആര്യ പറയുന്നു.
Post Your Comments