
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. നാടൻ വേഷങ്ങളിലൂടെ ആരാധക പ്രീതിനേടിയ അനുശ്രീ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ആരാധകരുമായി പലപ്പോഴും സംവദിക്കുന്ന അനുശ്രീ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകന്‍ ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ മറുപടി ശ്രദ്ധേയമാകുകയാണ്. അഭിനേത്രി ആയില്ലായിരുന്നെങ്കില്‍ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായേനെ എന്ന രസകരമായ ഉത്തരമാണ് താരം നല്‍കിയിരിക്കുന്നത്.
Post Your Comments