
തമിഴ് നടന് വിജയുടെ രാഷ്ട്രീയ പ്രവേശമാണ് ഇപ്പോൾ സിം ഇമാ ലോകത്തെ ചർച്ച. താരത്തിന്റെ അച്ഛൻ ഒരു പുതിയ പാർട്ടി രൂപീകരിച്ചതും അതിനു പിന്നാലെ ഈ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞു വിജയ് രംഗത്തെത്തിയതുമെല്ലാം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വിജയ്ക്ക് ചുറ്റും വിഷംവമിപ്പിക്കുന്നവരുടെ സംഘമാണെന്ന് അച്ഛന് എസ്.എ. ചന്ദ്രശേഖര്‍. മകന് തെന്റ അടുത്തേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകന്റെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്ട്രേഷന് ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും നല്ല ഉദ്ദേശ്യത്തോടെയാണെന്നും സംവിധായകന്‍കൂടിയായ ചന്ദ്രശേഖര്‍ പറഞ്ഞു. ചുറ്റുമുള്ളവരില്‍ ചിലര്‍ വിജയുടെ പ്രശസ്തി അവരുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്ക് വിനിയോഗിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അച്ഛന് ചെയ്യുന്നതെല്ലാം തനിക്ക് എതിരാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ വിജയിന് പിന്തുണയുമായി അമ്മ ശോഭ രംഗത്തെത്തി. തന്നെ തെറ്റിധരിപ്പിച്ചാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പിടീച്ചതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെചൊല്ലി ഏറെനാളായി അച്ഛനും മകനും തമ്മില്‍ പ്രശ്നമുണ്ടെന്നും ശോഭ പറയുന്നു.
Post Your Comments