മലയാള സിനിമയിൽ നാല് പതിറ്റാണ്ടായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരം മമ്മൂട്ടി താൻ ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു 1981-ൽ പുറത്തിറങ്ങിയ ‘മുന്നേറ്റം’. .ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘മുന്നേറ്റം’ എന്ന സിനിമ മികച്ച കൊമേഴ്സ്യൽ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു. സുമലത, മേനക, ജലജ തുടങ്ങിയ നായിക നടിമാരാലും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ രതീഷും, മമ്മൂട്ടിക്കൊപ്പം നായക തുല്യമായ വേഷത്തിലുണ്ടായിരുന്നു. .തന്റെ നായകനായുള്ള ആദ്യ സിനിമയിൽ മമ്മൂട്ടി വാങ്ങിയ പ്രതിഫലത്തേക്കാൾ മൂന്നിരട്ടി പ്രതിഫലമാണ് ചിത്രത്തിലെ നായികയായ സുമലത കൈപറ്റിയത്. അന്ന് മമ്മൂട്ടിക്കും മേലേ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു രതീഷ്. ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് ‘പടയോട്ടം’ എന്ന സിനിമയിലേക്ക് ഓഫർ വരുന്നത്. നവോദയ അപ്പച്ചൻ നിർമ്മിച്ച 70 mm ചിത്രം പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി കൂടുതൽ ജനപ്രിയതയിലേക്ക് എത്തുന്നത്. ‘മുന്നേറ്റ’ത്തിന് ശേഷം ഐ വി ശശിയുടെ ‘തൃഷ്ണ’ എന്ന ചിത്രത്തിലെ പ്രധാന നായകനായി മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതോടെ മലയാളത്തിലെ ഭാവി സൂപ്പർ താരം എന്ന നിലയിൽ മമ്മൂട്ടി അന്നത്തെ ഫിലിം മാഗസിനുകളിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങി.
പിന്നീട് പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ‘സസ്യയ്ക്ക് വിരിഞ്ഞ പൂവ്’ എന്ന സിനിമയിലെ ‘ജയമോഹൻ’ എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായി വളർത്തിയത്. പത്മരാജന്റെ ‘കൂടെവിടെ’യാണ് ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക് വെല്ലുവിളി നൽകിയ ആദ്യ ചിത്രം.
Post Your Comments