GeneralLatest NewsMollywoodNEWS

താനല്ല ഇത് പോസ്റ്റ് ചെയ്യുന്നത്, ആരും പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുത്’ ; മുന്നറിയിപ്പുമായി ഷൈന്‍ ടോം ചാക്കോ

ആരും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുതെന്നും റിപ്പോര്‍ട്ടര്‍ ടിവിയുമായുളള അഭിമുഖത്തില്‍

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചു താരം രംഗത്ത്. തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുതെന്ന്‌ ഷൈന്‍ പറഞ്ഞു. താനല്ല ഇത് പോസ്റ്റ് ചെയ്യുന്നതെന്നും, ആരും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുതെന്നും റിപ്പോര്‍ട്ടര്‍ ടിവിയുമായുളള അഭിമുഖത്തില്‍ ഷൈന്‍ വ്യക്തമാക്കി.

മുമ്ബും നടന്റെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്തു വരികയായിരുന്നു.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ ആണ് ഷൈന്‍ അവസാനമായി ചെയ്ത ചിത്രം. രജിഷ വിജയനായിരുന്നു ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button