CinemaGeneralMollywoodNEWS

തട്ടത്തിൻ മറയത്ത് കണ്ടിട്ട് ഞാൻ ശ്രീനിവാസനെ വിളിച്ച് പറഞ്ഞത് ഒരേയൊരു കാര്യം : സത്യൻ അന്തിക്കാട് പറയുന്നു

പുതിയ കാലഘട്ടത്തിലും ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഇതേ കൂട്ടുകെട്ടിന് കഴിഞ്ഞു

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ആഘോഷമാക്കുമ്പോൾ മുന്‍പൊരിക്കല്‍ ശ്രീനിവാസൻ തന്നോട് പറഞ്ഞിട്ടുള്ള രസകരമായ ഒരു കാര്യത്തെക്കുറിച്ചും ശ്രീനിവാസൻ പറഞ്ഞ മാറ്ററുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് താൻ വർഷങ്ങൾക്ക് ശേഷം മറുപടി കൊടുത്തതുമായ സംഭവത്തെക്കുറിച്ചും സത്യൻ അന്തിക്കാട് തുറന്നു സംസാരിക്കുകയാണ്.

ശ്രീനി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് എന്‍റെ മക്കൾ ഡോക്ടറോ, എഞ്ചിനീയറോ ഒന്നും ആകണ്ട. അവർക്ക് സെൻസ് ഓഫ് ഹ്യൂമർ ഉണ്ടാകണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂവെന്ന്. പിന്നീട് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്‍റെ മകൻ വിനീത് ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമ കണ്ട ശേഷം ഞാൻ ശ്രീനിവാസനെ വിളിച്ച് പറഞ്ഞത്. ശ്രീനി അന്ന് പറഞ്ഞ കാര്യത്തിൽ പേടിക്കണ്ട വിനീതിന് ആവശ്യത്തിൽ കൂടുതൽ സെൻസർ ഹ്യൂമർ ഉണ്ടെന്നാണ്.

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും സൂപ്പർ ഹിറ്റ് ആണ് . ഇവർ തമ്മിലുള്ള കെമസ്ട്രി അടുത്തിടെ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലും പ്രതിഫലിച്ചിരുന്നു. പുതിയ കാലഘട്ടത്തിലും ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഇതേ കൂട്ടുകെട്ടിന് കഴിഞ്ഞു. സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീമിന്റെ പതിനഞ്ചാമത് ചിത്രമായിരുന്നു ഫഹദ് നായകനായ ‘ഞാൻ പ്രകാശൻ’.

shortlink

Related Articles

Post Your Comments


Back to top button