
ആരാധകർ ഏറെയുള്ള ബോളിവുഡ് താര ജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇവർക്കൊപ്പം തന്നെ മകന് തൈമൂറിനും സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.
സെയ്ഫിന്റേയും തൈമൂറിന്റേയും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. പട്ടൗഡി പാലസില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ അച്ഛന്റേയും മകന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. .
കൃഷി ചെയ്യാനായി തടം കോരിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നിച്ച് സമയം ചെലവഴിക്കുകയാണ് ഇരുവരും. വെള്ളം നിറഞ്ഞു ഒഴുകി പോകാനുള്ള ഓവു ചാലില്‍ ഇറങ്ങി നിന്നു കളിക്കുകയാണ് തൈമൂര്‍.
Post Your Comments