GeneralLatest NewsNEWS

ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടു വർഷമായി: തന്‍റെ ആരോഗ്യത്തെക്കുറിച്ച് റിമിയുടെ വെളിപ്പെടുത്തല്‍

കൃത്യമായ ഡയറ്റ് തുടങ്ങിയതോടെ ആന്റിബയോട്ടിക്സിൽ നിന്ന് മോചനം കിട്ടി

അമിതമായ ശരീര ഭാരത്തിൽ നിന്ന് മോചനം നേടികൊണ്ട് ബോളിവുഡ് നടിമാരുടെ സ്റ്റൈലിൽ പുതിയ ലുക്കിലെത്തി ഏവരെയും അതിശയപ്പെടുത്ത ഗായിക റിമി ടോമി താൻ വണ്ണം കുറച്ച ഡയറ്റിംഗ് രീതിയെക്കുറിച്ചും, ഡയറ്റിംഗിന് ശേഷം തനിക്ക് വന്ന ആരോഗ്യകരമായ മാറ്റത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.

‘ആദ്യം ഫോളോ ചെയ്തത് രണ്ടു മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ മധുരം’ ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടു വർഷമായി. ഈ ഡയറ്റിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം അളവ് കുറച്ച് കഴിക്കാം . ചോറ് ചിക്കൻ കറി വൈകിട്ട് ചപ്പാത്തി ദൽ അങ്ങനെയായിരുന്നു എന്‍റെ ഭക്ഷണ രീതി.

ഡയറ്റിങ്ങിന് മുൻപ് മാസത്തിൽ രണ്ട് തവണയെങ്കിലും ആന്റീബയോട്ടിക്സ് കഴിക്കുന്നയാളായിരുന്നു ഞാൻ. തലയൊന്നു വിയർത്താൽ അപ്പോൾ ജലദോഷം. തൊണ്ടയ്ക്ക് എപ്പോഴും പ്രശ്നം. ഡോക്ടറെ വിളിച്ച് ചോദിക്കുമ്പോൾ അവർ പറയും ഇത്രയും മരുന്നുകൾ ഇങ്ങനെ വാരി വിഴുങ്ങല്ലേയെന്ന്, കൃത്യമായ ഡയറ്റ് തുടങ്ങിയതോടെ ആന്റിബയോട്ടിക്സിൽ നിന്ന് മോചനം കിട്ടി. ഒരു പ്രോഗ്രാം ഏറ്റെടുക്കാൻ പോലും എനിക്ക് പേടിയായിരുന്നു. കാരണം എപ്പോൾ വേണമെങ്കിലും പനി വരാം. തൊണ്ട പോകാം. പക്ഷേ ,ഇപ്പോൾ ഏതു പാതിരാത്രിയിലും എനിക്ക് കുളിക്കാം. എത്ര വിയർത്താലും ജലദോഷം അടുത്തുകൂടെ പോലും വരാറില്ല’. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ റിമി ടോമി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button