മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ വലിയ നഷ്ടമായിരുന്നു ‘രാജാവിന്റെ മകൻ’ എന്ന ചിത്രം . മോഹൻലാൽ ചെയ്തു സൂപ്പർ ഹിറ്റാക്കിയ ‘രാജാവിന്റ മകൻ’ ആദ്യം മമ്മൂട്ടിക്ക് വന്ന സിനിമയായിരുന്നു. പക്ഷേ സംവിധായകനും, നിർമ്മാതാവുമായ തമ്പി കണ്ണന്താനവുമായുള്ള സ്വര ചേർച്ച മമ്മൂട്ടിയെ ‘രാജാവിന്റെ മകൻ’ എന്ന സിനിമയിൽ ‘നിന്ന് അകറ്റി. നായകൻ തന്നെ നല്ല വില്ലനായി മാറുന്ന രാജാവിന്റെ മകനിൽ മോഹൻലാൽ എത്തിയതോടെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം ഡെന്നിസ് ജോസഫ് മോഹൻലാലിന്റെ ശൈലിയിലേക്ക് തിരുത്തിയെഴുതുകയായിരുന്നു. തമ്പി കണ്ണന്താനത്തിനൊപ്പം മമ്മൂട്ടി വർക്ക് ചെയ്യാൻ ആഗ്രഹിക്കാതിരുന്നതിന്റെ പ്രധാന കാരണം അവരുടെ അതിന് മുൻപേയുള്ള സിനിമയുടെ പരാജയമായിരുന്നു . ‘ആ ദൂരം അൽപ്പനേരം’ എന്ന സിനിമയുടെ പരാജയമായിരുന്നു ഇരുവരെയും തമ്മിൽ അകറ്റിയത്. ‘രാജാവിന്റെ മകൻ’ വലിയ പ്രദർശന വിജയം നേടിയപ്പോൾ ആ സമയത്തിറങ്ങിയ മമ്മൂട്ടി – കെ ജി ജോർജ് – ഡെന്നിസ് ജോസഫ് ടീമിന്റെ ‘ആയിരം കണ്ണുകള്‍’ എന്ന ചിത്രവും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
വിൻസൻറ് ഗോമസ് എന്ന കഥാപാത്രത്തെ കടലാസിൽ പകർത്തുമ്പോൾ മമ്മൂട്ടിയുടെ മുഖമായിരുന്നു ആ കഥാപാത്രത്തിനെന്ന് ചിത്രത്തിന്റെ രചയിതാവായ സെന്നിസ് ജോസഫ് തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയിലുടെ ‘രാജാവിന്റെ മകൻ’ പ്രേക്ഷകർക്ക് മുന്നിലെത്തിയാലും അതൊരു സൂപ്പർ ഹിറ്റാകും എന്നതിൽ തർക്കമില്ല. കാരണം മമ്മൂട്ടിയുടെ ശരീരഭാഷയ്ക്കും ‘ ചേരുന്ന കഥാപാത്രമായിരുന്നു വിൻസെൻറ് ഗോമസ്.
Post Your Comments