ഭദ്രൻ എന്ന സംവിധായകന്‍റെ ടോപ് ക്ലാസ് ചിത്രങ്ങളിൽ ഒന്നാണ് ‘സ്ഫടികം’. സിനിമയ്ക്ക് സ്ഫടികമെന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഭദ്രൻ. ‘ആട് തോമ’ എന്ന പേരായിരുന്നു ‘സ്ഫടികം’ എന്ന ചിത്രത്തിനായി നിർമ്മാതാവ് ആദ്യം നിർദ്ദേശിച്ചതെന്നും എന്നാൽ സ്ഫടികത്തിന് ‘ആടുതോമ’ എന്ന് പേരിട്ടാൽ അത് തന്‍റെ മരണത്തിന് തുല്യമാണെന്ന മറുപടിയാണ് താൻ നൽകിയതെന്നും ഭദ്രൻ പറയുന്നു. ഒരു ചട്ടമ്പിയുടെ മനം മാറ്റമായിരുന്നില്ല ആ സിനിമ എന്നും, ഒരു പിതാവിന്‍റെ തിരിച്ചറിവായിരുന്നു സ്ഫടികമെന്നും ഭദ്രൻ പറയുന്നു.
‘സ്ഫടികം’ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട കാര്യമാണ്. സ്ഫടികത്തിന് ആട് തോമ എന്ന പേരിടാമെന്ന് നിർമ്മാതാവ് പറഞ്ഞപ്പോൾ അത് എന്‍റെ മരണത്തിന് തുല്യമാണെന്ന മറുപടിയാണ് ഞാൻ കൊടുത്തത്. കാരണം ആ സിനിമ ‘ആടുതോമ’ എന്ന ചട്ടമ്പിയുടെ മനംമാറ്റമല്ല. ഒരു പിതാവിന്‍റെ തിരിച്ചറിവാണ. സ്ഫടികം എന്ന പേര് പോലും അങ്ങനെയൊരു കാഴ്ചപാടിൽ നിന്ന് സെലക്റ്റ് ചെയ്തതാണ്’.
മലയാള സിനിമയിൽ വലിയ തരംഗമുണ്ടാക്കിയ ചിത്രമാണ് ഭദ്രന്റെ ‘സ്ഫടികം’.മോഹൻലാൽ എന്ന സൂപ്പർ താരത്തെ താരമായും, അഭിനേതാവായും അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ‘സ്ഫടികം’.
Post Your Comments