കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ് മലയാള സിനിമ. ഈ സമയം ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നാണ് താരങ്ങളുടെ പ്രതിഫലം. താരങ്ങൾ പ്രതിഫലം കുറക്കരുതെന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു.
”അയ്യോ അല്ല, താരങ്ങൾ കുറക്കരുത്. ഒരു നിർമാതാവ് ഒരു താരത്തെ സമീപിക്കുമ്പോൾ താരം തന്റെ പ്രതിഫലം പറയുക. അത് തരാൻ വിസമ്മതിക്കുകയാണെങ്കിൽ പോയി പണി നോക്കാൻ പറയുക. സാറ്റലൈറ്റ് റൈറ്റ് ഉള്ളവർക്ക് തനിയെ പടം എടുക്കാമല്ലോ. രണ്ടു കോടി റൈറ്റ് ഉള്ള ആൾക്ക് ഒരു കോടിക്ക് പടം പിടിച്ചാൽ ബാക്കി ലാഭമാണ്. ഈ നടൻ തന്നെ വേണം എന്ന് പറഞ്ഞു വന്നാൽ അയാൾ പറയുന്ന പ്രതിഫലം കൊടുത്തേ മതിയാകൂ. സാറ്റലൈറ്റ് റൈറ്റ് ഇല്ലാത്ത നടന്മാർക്കാണ് പ്രതിസന്ധി. അവർക്ക് നിർമാതാക്കൾ പറയുന്നതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.” മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
Post Your Comments