ബോളിവുഡിലെ യുവതാരമാണ് നകുല്‍ മെഹ്ത. ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നകുലും ഭാര്യ ജാന്‍കീ പരേഖും. മനോഹരമായ പോസ്റ്റിനൊപ്പമാണ് സന്തോഷവാര്‍ത്ത താരം ആരാധകരെ അറിയിച്ചത്.
ഇരുവരുടേയും പ്രണയ യാത്ര കോര്‍ത്തിണക്കിക്കൊണ്ടുള്ള വിഡിയോ ആണ് താരം പങ്കുവെച്ചത്. കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് ഇവര്‍. ബെസ്റ്റ് ഫ്രണ്ട്< കാമുകി< ഭാര്യ < ഇത്. എന്ന ഇടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്. ഞങ്ങള്‍ വളരുകയാണെന്ന് നകുല്‍ പറയുന്നു.
”ഞങ്ങളുടെ ക്വാറന്റീന് ദീനങ്ങള്‍ മടപ്പിക്കുന്നതായിരുന്നില്ല. ഞങ്ങളുടെ ജീവിതത്തിലേക്ക് സുവനീര്‍ വരാന്‍ പോകുന്നു. ഞങ്ങള്‍ക്ക് കാത്തിരിക്കാനാവുന്നില്ല. യഥാര്‍ത്ഥ സാഹസം ആരംഭിക്കാന്‍ പോവുകയാണ്”- ജാന്‍കീ കുറിച്ചു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2012 ലാണ് നകുലും ജാ്ന്കിയും വിവാഹിതരാവുന്നത്.
Post Your Comments