തമിഴിൽ നിന്ന് താരങ്ങൾ മലയാളത്തിലെത്തുന്നത് പതിവ് കാര്യമാണ്. പക്ഷേ അന്യഭാഷയിലെ ചില താരങ്ങൾ മലയാളത്തില്‍ വരുന്ന ഓഫറുകള്‍ക്ക് ചിലപ്പോഴൊക്കെ കൈ കൊടുക്കാറില്ല. അതിന്റെ പ്രധാന കാരണം മലയാളത്തിലെ സൂപ്പർ താരത്തിനൊപ്പം തനിക്ക് സ്ക്രീൻ സ്പേസ് ഇല്ലാതെ പോകുന്നതാണ്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ന്യൂഡൽഹി’യിലേക്ക് മമ്മൂട്ടിക്കൊപ്പമുള്ള ക്യാരക്ടർ വേഷം ചെയ്യാൻ ആദ്യം വിളിച്ചത് തമിഴിലെ സൂപ്പർ താരം സത്യരാജിനെയായിരുന്നു. പക്ഷേ അന്നത്തെ തമിഴിലെ സ്റ്റാർ വാല്യു വച്ച് സത്യരാജ് ‘ന്യൂഡൽഹി’ എന്ന കഥാപാത്രം സ്വീകരിക്കാതെ പോകുകയായിരുന്നു. പിന്നീട് ത്യാഗരാജനാണ് ആ വേഷം ചെയ്തത്. ‘നടരാജ് വിഷ്ണു’ എന്ന സപ്പോർട്ടിംഗ് ക്യാരക്ടർ ചിത്രത്തിൽ ചെയ്ത ത്യാഗരാജൻ മലയാളത്തിൽ തന്നെ ആ സിനിമയിലൂടെ ജനപ്രീതിയുണ്ടാക്കിയെടുക്കുകയും ചെയ്തു. 1987-ൽ പുറത്തിറങ്ങിയ ‘ന്യൂഡൽഹി’യിൽ ജി കെ എന്ന പത്ര പ്രവർത്തകന്റെ റോളിലാണ് മമ്മൂട്ടി അഭിനയിച്ചത്. സുമലത, സുരേഷ്ഗോപി,ഉർവ്വശി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ
ജോഷി – മമ്മൂട്ടി – ഡെന്നീസ് ജോസഫ് ടീമിന്റെ ഏക്കാലത്തെയും എവർഗ്രീൻ ഹിറ്റ് സിനിമയായിരുന്നു ‘ന്യൂഡൽഹി’ .മമ്മൂട്ടിക്ക് തന്റെ കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ച ചിത്രത്തെ അന്നത്തെ പല തെന്നിന്ത്യൻ നടന്മാരും ആ ചിത്രത്തെ അവരുടെ ഭാഷയിൽ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരു മലയാള സിനിമയുടെ പ്രൊഫൈൽ തെന്നിന്ത്യൻ ഭാഷയിൽ കൂടി ഏവരെയും ശ്രദ്ധിപ്പിക്കുന്ന രീതിയിൽ അടയാളപ്പെടുത്തിയ സിനിമയായിരുന്നു ‘ന്യൂഡൽഹി’.
Post Your Comments