CinemaLatest NewsNEWS

പ്രിയപ്പെട്ട കമലിന് പിറന്നാളാശംസകൾ; നടൻ കമൽഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

ഇന്ന് 66-ാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പര്‍താരം കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അനു​ഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന്  മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം :

അനു​ഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു.

 

https://www.facebook.com/PinarayiVijayan/posts/3536103019814836

shortlink

Related Articles

Post Your Comments


Back to top button