മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു ‘ന്യൂഡൽഹി’ എന്ന ചിത്രത്തിന് തൊട്ടു മുൻപേയുളള സമയം. മമ്മൂട്ടിയുടെ തുടരെയുള്ള നാല് സിനിമകൾ പരാജയപ്പെട്ട ശേഷമാണ് ജോഷി മമ്മൂട്ടി ടീമിന്റെ തിരിച്ചുവരവ്’. ‘വീണ്ടും’ , ‘ന്യായവിധി’, ‘സായംസന്ധ്യ’ തുടങ്ങിയ സിനിമകളുടെ പരാജയത്തെ തുടർന്ന് മമ്മൂട്ടി എന്ന സൂപ്പർ താരം ഏറെ പിന്നിൽ നിന്ന സമയത്തായിരുന്നു ‘ന്യൂഡൽഹി’യുടെ എൻട്രി. ജോഷി സിനിമ കൂടാതെ മറ്റൊരു കെ ജി ജോർജ്ജ് സിനിമയും മമ്മൂട്ടിക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു.
ഡെന്നീസ് ജോസഫ് രചന നിർവഹിച്ച ‘കഥയ്ക്ക് പിന്നിൽ’ എന്ന കെ ജി ജോർജ്ജ് മമ്മൂട്ടി ചിത്രത്തിനും തിയേറ്ററിൽ ആയുസ്സ് ഉണ്ടായിരുന്നില്ല. ആ സമയത്ത് ഭരതന്റെ ‘പ്രമാണം’ മാത്രമായിരുന്നു മമ്മൂട്ടിക്ക് ആശ്വസമായി മാറിയ ചിത്രം. പക്ഷേ മമ്മൂട്ടിയുടെ ഒരു സോളോ ഹിറ്റായിരുന്നില്ല ‘പ്രണാമം’. ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നായിക പ്രാധാന്യത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് നൽകി ഒരുക്കിയ ചിത്രമായിരുന്നു. നാല് മമ്മൂട്ടി സിനിമകളുടെ ദയനീയ പരാജയത്തിന് ശേഷം ‘ന്യൂഡൽഹി’ തിയേറ്ററിലെത്തുമ്പോൾ യാതൊരു പ്രതീക്ഷകളുമില്ലാതെ സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് വലിയ അദ്ഭുതമാണ് ജോഷി മമ്മൂട്ടി ടീം ‘ന്യൂഡൽഹി’യിൽ ഒരുക്കി വച്ചത്.
Post Your Comments