GeneralHollywoodLatest NewsNEWSWorld Cinemas

പ്രമുഖ സംവിധായകന്‍ ഫെര്‍ണാന്‍ഡോ സൊളാനസ് അന്തരിച്ചു

പാരീസിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു.

2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നേടിയ വിഖ്യാത അര്‍ജന്‍റൈന്‍ ചലച്ചിത്ര സംവിധായകന്‍ ഫെര്‍ണാന്‍ഡോ പിനോ സൊളാനസ് അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. അര്‍ജന്‍റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് സംവിധായകന്‍റെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ മാസം 16നാണ് തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം ആരാധകരെ അറിയിച്ചത്. പാരീസിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെങ്കിലും താന്‍ രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന അവസാനത്തെ ട്വീറ്റായിരുന്നു അത്.

ബ്യൂണസ് അയേഴ്സില്‍ 1936ല്‍ ജനിച്ച അദ്ദേഹം ‘ല ഹൊറ ഡെ ലോസ് ഹോര്‍നോസ്’ എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത് ടാംഗോസ്- എക്സൈല്‍ ഓഫ് ഗ്രേഡല്‍, ദി ജേണി എന്നിവ ഏറെ ശ്രദ്ധേയ സിനിമകളാണ്.

shortlink

Post Your Comments


Back to top button