പത്ത് ചവറ് സിനിമകൾ ലഭിക്കുമ്പോഴാണ് എനിക്ക് അതിനിടയിൽ നല്ല ഒരു വേഷം ലഭിക്കുന്നതെന്ന് പറഞ്ഞത് മലയാളത്തിന്റെ അനശ്വരനായ കലാകാരൻ ജഗതി ശ്രീകുമാറാണ്. ജഗതി ശ്രീകുമാർ അങ്ങനെ പന്ത്രണ്ടോളം സിനിമകൾ മാറ്റി വെച്ചിട്ടാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായ ‘അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ’ എന്ന സിനിമ ചെയ്തതെന്ന് സംവിധായകൻ വിജി തമ്പി .
ജഗതി ചേട്ടന് എന്റെ സിനിമയിലൂടെ ഒരു മികച്ച കഥാപാത്രം നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. ‘അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ’ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ അതിലെ കേന്ദ്ര കഥാപാത്രം ചെയ്യാൻ എന്റെ മനസ്സിലുണ്ടായിരുന്നത് ജഗതി ചേട്ടൻ തന്നെയായിരുന്നു. ഞാൻ ജഗതി ചേട്ടനോട് ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് ഡേറ്റ് ഇല്ലായിരുന്നു. മൂന്ന് ദിവസംവച്ചൊക്കെയാണ് അദ്ദേഹം അന്നത്തെ സംവിധായകർക്ക് ഡേറ്റ്കൊടുത്തിരുന്നത്. എന്നോട് ചോദിച്ചു എപ്പോൾ ചെയ്യണമെന്ന്. ഞാൻ ഒരു മാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് ആലോചിച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞു. ചിത്രത്തിന്റെ കഥയായിരുന്നു അദ്ദേഹത്തെ ആകർഷിച്ചത്. ആ സമയത്ത് അദ്ദേഹം ചെയ്യാനിരുന്ന പന്ത്രണ്ടോളം സിനിമകൾ മാറ്റി വെച്ചിട്ടാണ് അദ്ദേഹം ‘അവിട്ടം തിരുനാൾ’ എന്ന സിനിമയ്ക്ക് വേണ്ടി ഡേറ്റ് തന്നത്
Post Your Comments