CinemaLatest NewsNEWS

സത്യന്‍ അന്തിക്കാട് സമരത്തിലാണ്, ഇക്കുറി പാടത്തേക്കില്ല..കൃഷിയിറക്കാതെ പാടം തരിശിനിടുമെന്ന് സംവിധായകൻ

അധികാരികള്‍ക്കെതിരെ പ്രദേശത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്കൊപ്പമാണ് അദ്ദേഹം സമരത്തിന് ഇറങ്ങുന്നത്

നമ്മൾ മലയാള സിനിമ ആസ്വാദകര്‍ക്ക് കേരളത്തിലെ ഗ്രാമങ്ങളുടെ സൗന്ദര്യം പകര്‍ന്നു നല്‍കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്, അദ്ദേഹത്തിന്റെ ഗ്രാമമായ അന്തിക്കാടും അവിടത്തെ ഗ്രാമവാസികളും പല സിനിമകളിലൂടെ നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്, എന്നാല്‍ സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന് നാടിനോടുള്ള സ്‌നേഹം.

എന്നാൽ നെല്‍കൃഷിയില്‍ നല്ല വിളവുകൊയ്യുന്ന മികച്ച കര്‍ഷകന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ സത്യന്‍ അന്തിക്കാട് സമരത്തിലാണ്, കൃഷിയിറക്കാതെ പാടം തരിശിടാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് റിപ്പോർട്ടുകൾ.

ഒരു തരത്തിലും കര്‍ഷകരുടെ ആവശ്യം നിറവേറ്റിത്തരാത്ത അധികാരികള്‍ക്കെതിരെ പ്രദേശത്തെ ഒരുകൂട്ടം കര്‍ഷകര്‍ക്കൊപ്പമാണ് അദ്ദേഹം സമരത്തിന് ഇറങ്ങുന്നത്. 200ഏക്കറോളം വരുന്ന കൃഷിസ്ഥലം നെല്‍കൃഷി ചെയ്യാതെ തരിശിടാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെ 195 കര്‍ഷകര്‍ ചേര്‍ന്നാണ് പ്രതിഷേധ സമരവുമായി എത്തിയിരിക്കുന്നത്.

കൂടാതെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി തന്റെ 2.5 ഏക്കര്‍ വരുന്ന കൃഷി സ്ഥലമാണ് അദ്ദേഹം തരിശിടുക. സീസണിലെ രണ്ട് തവണത്തെ കൃഷിയാണ് ഉപേക്ഷിക്കുന്നത്. അന്തിക്കാട്ടെ കാഞ്ചംകോലുള്ള കര്‍ഷകര്‍ക്കൊപ്പമാണ് അദ്ദേഹം സമരം. നെല്‍കര്‍ഷകരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയറല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രദേശം നിയന്ത്രിക്കുന്ന കോലെ പടവ് കമ്മിറ്റിക്ക് കര്‍ഷകരുടെ ക്ഷേമത്തേക്കാള്‍ ബിസിനസിനോടാണ് താല്‍പ്പര്യമെന്നും അവര്‍ക്ക് താറാവ് വളര്‍ത്തലും മത്സ്യകൃഷിയുമാണ് കൂടുതല്‍ ലാഭകരമെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button