ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ജയിംസ് ബോണ്ട് ‘നോ ടൈം ടു ഡൈ’ സീരീസിന്റെ പുതിയ കാസ്റ്റിംഗിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഡാനിയേല്‍ ക്രെയ്ഗിന് പകരക്കാരിയായ വന്ന താരം ലഷാന ലിഞ്ചിനെതിരെയാണ് ആരാധകരിൽ നിന്ന് സൈബര്‍ ആക്രമണമുണ്ടാകുന്നത്.
അതി ശക്തമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താന്‍ എല്ലാ സോഷ്യന്‍ മീഡിയയയും ഉപേക്ഷിച്ചതായി അവർ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരി ബ്രിട്ടീഷ് സീക്രട്ട് ഏജന്റാവുന്നത് അവർക്ക് സഹിക്കില്ല എനിക്ക് പകരം മറ്റേതെങ്കിലും കറുത്തവര്‍ഗക്കാരിയായിരുന്നു വെങ്കിലും അവസ്ഥ വ്യത്യസ്തമാകുമായിരുന്നില്ല, എന്നാൽ താൻ ഇതൊന്നും കണ്ട് ഭയന്ന് പിന്മാറാൻ തയ്യാറല്ലെന്നും ലഷാന.
സംവിധായകൻ ഫുകുങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രയ്ലര്‍ റിലീസിന് പിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നത്.
Post Your Comments