മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളേക്കാൾ ചെയ്യാതെ പോയ കഥാപാത്രങ്ങളാണ് ഒരോ അഭിനേതാക്കളെയും ഹോണ്ട് ചെയ്യുന്നത്. ഒരു നിമിഷം അത് ഞാനായിരുന്നുവെങ്കിലെന്ന് അഭിനേതാക്കൾക്ക് തോന്നാത്ത അനുഭവം അപൂർവ്വമാണ്. നടൻ വിനീത് താൻ നഷ്ടപ്പെടുത്തിയ ഒരു സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഈ ക്യാരക്ടറിന് യോജിച്ച നടൻ ഇത് തന്നെയെന്ന് പ്രേക്ഷകർക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ട്. അങ്ങനെ പ്രേക്ഷകർക്ക് തോന്നുന്ന ഒരു കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ ‘രാമനാഥൻ’ എന്ന കഥാപാത്രം. നടൻ വിനീതിന് യോജിച്ചതെന്ന് തോന്നുന്ന വേഷം അന്ന് മലയാളത്തിൽ ചെയ്തത് ശ്രീധർ എന്ന കന്നഡ നടനാണ്. ഹിന്ദിയിലും, തമിഴിലുമൊക്കെ രാമനാഥന്റെ വേഷം ചെയ്ത നടൻ വിനീത് എന്തുകൊണ്ട് മണിച്ചിത്രത്താഴിന്റെ മലയാളം പതിപ്പിൽ അഭിനയിച്ചില്ല എന്നതിന്റെ കാരണം തുറന്നു പറയുകയാണ്
‘ഫാസിൽ സാർ എന്നെ ‘മണിച്ചിത്രത്താഴ്’ ചെയ്യാൻ വിളിച്ചിരുന്നു. പക്ഷേ രണ്ട് സിനിമ സൈൻ ചെയ്തത് കൊണ്ട് എനിക്ക് പോകാൻ കഴിഞ്ഞില്ല. അതിലൊന്ന് എം ടി – ഹരിഹരൻ ടീമിൻ്റെ പരിണയമായിരുന്നു. മലയാളത്തിലെ മണിച്ചിത്രത്താഴിൽ കന്നഡ നടൻ ശ്രീധർ അതി മനോഹരമായിട്ടാണ് ആ റോൾ ചെയ്തത്’. തനിക്ക് നഷ്ടപ്പെട്ടു പോയ കഥാപാത്രത്തെക്കുറിച്ച് പങ്കുവച്ചു കൊണ്ട് വിനീത് പറയുന്നു.
Post Your Comments