
‘പ്രേമം’ സിനിമയുടെ ഹാങ് ഓവർ പ്രേക്ഷകരിൽ നില നിന്നത് കൊണ്ട് ഒരു നടിയെന്ന നിലയിൽ തനിക്കാണ് ഏറ്റവും ഗുണം ചെയ്തതെന്ന് നടി മഡോണ സെബാസ്റ്റ്യൻ. തമിഴിലും മലയാളത്തിലുമായി സിനിമകൾ തുടങ്ങാനുണ്ടെന്നും തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് മഡോണ പറയുന്നു. സിനിമയില്‍ തനിക്ക് റൊമാന്‍സ് ചെയ്യാന്‍ മടിയാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഡോണ പറയുന്നു.
‘പ്രേമം’ ഹിറ്റായപ്പോൾ നിറയെ അവസരങ്ങൾ കിട്ടി. വിജയ് സേതുപതിക്കൊപ്പം മൂന്ന് സിനിമകൾ .ധനുഷിനൊപ്പം ‘പവർപാണ്ടി’യിലും അഭിനയിക്കാൻ സാധിച്ചു. ഇപ്പോൾ തമിഴിലും, മലയാളത്തിലുമായി ഓരോ സിനിമ തുടങ്ങാനുണ്ട്. ഒരു കന്നഡ സിനിമയുടെ വർക്കും കഴിഞ്ഞു. ഭാഷ അറിയാത്തതുകൊണ്ട് ആദ്യമൊക്കെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ കൂടെ അഭിനയിക്കുന്നവർ നല്ല സപ്പോർട്ടായിരുന്നു. മലയാളികളായ ആർട്ടിസ്റ്റുമാരോട് അവർക്ക് ഭയങ്കര ബഹുമാനമാണ. ഏതു ഭാഷയിലായാലും സംവിധായകർ കഥ പറയുമ്പോൾ ഇന്റിമേറ്റ് സീനുകൾ പറ്റില്ലെന്ന് ആദ്യമേ ഞാൻ പറയും. ഇപ്പോഴത്തെ എന്റെ നിലപാടാണിത്. നാളെ മാറിക്കൂടാ എന്നില്ല. എനിക്ക് റൊമാൻസ് ചെയ്യാൻ കുറച്ച് പാടാണ്. അതിപ്പോഴും എന്റെ പ്രൈവറ്റ് ആയിട്ടുള്ള ഏരിയയാണ്. അത് പ്രൊഫഷണലായി കൺവേർട്ട് ചെയ്യാൻ കുറച്ച് സമയമെടുക്കും’.
Post Your Comments