GeneralLatest NewsNEWS

ക്ഷേത്രത്തിന് മുകളിൽ വീട് ഉയർത്തരുത് : സലിം കുമാറിന്‍റെ രണ്ടുനില വീടിനെക്കുറിച്ച് രമേഷ് പിഷാരടി

ഇങ്ങനെയൊരു നിയമം തുടക്കത്തിലെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാം

സലിം കുമാറിന്റെ നോർത്ത് പറവൂരിലെ വീടിനെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കു വയ്ക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. സലിം കുമാറിന്റെ നോർത്ത് പറവൂരിലെ വീടിനെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കു വയ്ക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

‘തന്റെ നാട്ടിൽ സാമാന്യം നല്ലൊരു വീട് വയ്ക്കാൻ സലീമേട്ടൻ തീരുമാനിച്ചു. അങ്ങനെ സ്ഥലം വാങ്ങി അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം കണക്കാക്കി ഒരു പ്ലാൻ വരച്ചു. സാമാന്യം നല്ല രണ്ടുനില വീട്. പണി തുടങ്ങി പകുതിയായപ്പോൾ സലീമേട്ടന്റെ ബാല്യകാല സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഒരാൾ വലിയൊരു പ്രശ്നം ചൂണ്ടിക്കാട്ടി. പുതിയ വീടിന് അൽപം അടുത്തായി ഒരു അമ്പലമുണ്ട്. സാധാരണ ഗതിയിൽ അമ്പലങ്ങളുടെ തൊട്ടടുത്തായി ആരും രണ്ടു നില വീട് വയ്ക്കാറില്ല. കാരണം അമ്പലത്തേക്കാൾ പൊക്കം വീടിന് വന്നാൽ അത് ദൈവത്തിന് ഇഷ്ടപ്പെടില്ലത്രേ. ഇങ്ങനെയൊരു നിയമം തുടക്കത്തിലെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാം. ഇതിപ്പോൾ പണി പകുതിയായി. അഭ്യുദയകാംക്ഷി എല്ലാ ദിവസവും വന്ന് രണ്ടാം നില പൊട്ടിക്കുന്നതിനെപ്പറ്റി ക്രിയാത്മകമായ ഉപദേശങ്ങൾ കൊടുക്കയും ചെയ്യും.’നമുക്ക് ഈ വീട് വല്യ അന്യമതസ്ഥനും മറിച്ച് വിറ്റാലോ ? അന്യമതസ്ഥരെ ശിക്ഷിക്കാൻ നമ്മുടെ ദൈവങ്ങൾക്ക് അധികാരമില്ല അഥവാ അങ്ങനെ സംഭവിച്ചാലും അവരെ രക്ഷിക്കാൻ അവരുടെ ദൈവമുണ്ട്. നിന്നെ രക്ഷിക്കാൻ ആരുണ്ട് ഒന്നൂടെ ആലോചിച്ച് നോക്കു’. കൂട്ടുകാരന്റെ ഈ വാക്കുകൾ കേട്ട് സലീമേട്ടൻ പറഞ്ഞു. എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അത് മറ്റൊരാളുടെ തലയിൽ കെട്ടി വയ്ക്കുന്നത് ശരിയല്ല. ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന ദൈവത്തിന് ഒരു പാവം സലിം കുമാർ അദ്ധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് രണ്ടു നില വീട് വയ്ക്കുന്നതിന് ഈഗോ വരേണ്ട ആവശ്യമില്ല. ദൈവത്തിന് എന്നെ അറിയാം’.

shortlink

Related Articles

Post Your Comments


Back to top button