മലയാള സിനിമയിൽ ‘ഗോഡ്ഫാദർ’ പോലെയുള്ള കലാമൂല്യമുള്ള സിനിമ കൊണ്ടും അതിലുപരി വാണിജ്യ വിജയം കൊണ്ടും അടയാളപ്പെട്ട രണ്ട് ഇരട്ട സംവിധായകരാണ് സിദ്ദിഖ്- ലാൽ ടീം .തങ്ങളുടെ സിനികളിൽ എപ്പോഴും താരമൂല്യമുള്ള താരങ്ങളെ ഉൾപ്പെടുത്താറുള്ള സിദ്ദിഖ് – ലാൽ കൂട്ടുകെട്ട് ഇരുവരുടെയും ആദ്യ സിനിമയിൽ എന്തുകൊണ്ട് പുതുമുഖ നായകനെ ഉൾപ്പെടുത്തി എന്നതിന് മറുപടി നൽകുകയാണ്. ‘റാംജിറാവ് സ്പീക്കിങ്’ എന്ന ഇരുവരുടെയും ആദ്യ സിനിമയിൽ സായ്കുമാറായിരുന്നു നായകനായി അഭിനയിച്ചത്. സിദ്ധിഖ് – ലാൽ സിനിമകളിലെ ഇംഗ്ലീഷ് ടൈറ്റിലിന്റെ സീക്രട്ടിനെക്കുറിച്ചും സിദ്ധിഖ് തുറന്നു സംസാരിക്കുന്നു
‘ആദ്യ സിനിമ ചെയ്യുമ്പോൾ സായ്കുമാറിന്റെ സ്ഥാനത്ത് വേറേ താരങ്ങളെയാണ് നോക്കിയിരുന്നത്. പക്ഷേ ആരും ഡേറ്റ് തരാത്തത് കൊണ്ടാണ് പുതുമുഖത്തെ പരീക്ഷിച്ചത്. .അതുകൊണ്ട് കൊട്ടാരക്കര എന്ന വലിയ നടന് ഒരു പിന്തുടർച്ചയുണ്ടായി. അങ്ങനെ ഒരാൾ വരണമെന്നുള്ളത് കൊണ്ടാവാം ചിലപ്പോൾ ഞങ്ങൾ നോക്കിയ താരങ്ങളെ കൊണ്ട് നോ പറയിപ്പിച്ചത്’.
‘അറിഞ്ഞോ, അറിയാതെയോ വന്നതാണ് ഞങ്ങളുടെ സിനിമകളിലെ ഇംഗ്ലീഷ് ടൈറ്റിൽ. തമിഴിലും, ഹിന്ദിയിലും ‘ബോഡി ഗാർഡ്’ എന്ന സിനിമ ചെയ്തപ്പോൾ മലയാളത്തിൽ ചെയ്തപ്പോൾ എന്ത് കൊണ്ട് ‘കാവൽക്കാരൻ’ എന്ന് പേരിടാൻ ധൈര്യം കാണിച്ചില്ല എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രധാന കാരണം എല്ലാ സിനിമകളും ഇംഗ്ലീഷ് ടൈറ്റിലിൽ ചെയ്യുന്ന സംവിധായകൻ എന്ന എന്റെ ഐഡൻറിറ്റി ഞാനായിട്ട് കളയണ്ട എന്ന് കരുതിയാണ്’. സിദ്ദിഖ് പറയുന്നു.
Post Your Comments