തട്ടിപ്പിൽ ഉയർന്നു കേട്ടത് നടൻ വിനീതിന്റെ പേര്?; വിശ്വസിക്കാനാവാതെ മലയാളികൾ; വിശദീകരണവുമായി നടൻ വിനീത് രം​ഗത്ത്

ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം പുറംലോകത്തെത്തിച്ചത്

മലയാളികളുടെ പ്രിയ നടനാണ് വിനീത്. സിനിമകളിലൂടെയും നൃത്തത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി അങ്ങനെ നടൻ മാറുകയായിരുന്നു .

തട്ടിപ്പിനെക്കുറിച്ച് താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് താരം അറിയിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പുറംലോകത്തെത്തിച്ചത്.

 

 

കൂടാതെ വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ വ്യക്തമാക്കി.

കൂടാതെ ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സ്‌ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കുറിപ്പ്. യുഎസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് .

Share
Leave a Comment