മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഡാൻസ് പലപ്പോഴും ട്രോളുകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഹിറ്റ് ചിത്രമായ കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ മമ്മൂട്ടിയെ ഡാന്‍സ് പഠിപ്പിക്കാന്‍ പ്രഭുദേവ എത്തിയ സംഭവം വിവരിച്ച് സംവിധായകന് ടി എസ് സുരേഷ് ബാബു. ചിത്രത്തിലെ നീരാളി പെണ്ണിന്റെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി പ്രഭുദേവയും, അച്ഛനും ഡാന്‍സ് മാസ്റ്ററുമായ സുന്ദരന്‍ മാസ്റ്ററും എത്തിയതിനെക്കുറിച്ചു സഫാരി ടിവിയ്ക്ക് നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ…
‘ഞാന്‍ ചെയ്തതില്‍ ഏറ്റവും വലിയ പാട്ടുള്ള സിനിമ കിഴക്കന്‍ പത്രോസ് ആണ്. നീരാഴി പെണ്ണിന്റെ എന്നുപറയുന്ന പാട്ടില്‍ നാല്‍പ്പതോളം ഡാന്‍സേഴ്സ് ഉണ്ട്. മമ്മൂക്ക, ഉര്‍വശി തുടങ്ങി ജനാര്ദ്ദനന് ചേട്ടന്, മണിയന് പിള്ള രാജു, സൈനുദ്ദീന്‍ അങ്ങനെ എല്ലാവരും ഡാന്‍സ് കളിക്കണം. രണ്ടുദിവസം മുമ്ബുതന്നെ ജനാര്ദ്ദനന് ചേട്ടനും മണിയന് പിള്ള രാജുവുമൊക്കെ പ്രാക്ടീസിന് പോയി. ഉര്‍വശിയും തലേദിവസമേ പ്രാക്ടീസിന് എത്തി. മമ്മൂക്ക മാത്രം സമയമുണ്ടല്ലോ, നമുക്കത് നോക്കാമെന്ന് പറഞ്ഞു. സെറ്റില്‍ വന്ന് മമ്മൂക്ക കാണുന്നത് 40 ഡാന്‍സേഴ്സിനെയാണ്. ഏറ്റവും രസം അതില്‍ ഒരുവശത്ത് സുന്ദരന്‍ മാസ്റ്ററും മറ്റൊരു വശത്ത് പ്രഭുദേവയും ആയിരുന്നു എന്നതാണ്. സുന്ദരന്‍ മാസ്റ്റര്‍ അന്നത്തെ ഏറ്റവും വലിയ ഡാന്‍സ് മാസ്റ്റേഴ്സില്‍ ഒരാളും പ്രഭുദേവയുടെ പിതാവുമാണ്. പ്രഭുദേവ അന്ന് അഭിനയിച്ച് തുടങ്ങിയിട്ടുമുണ്ട്.
read also:പട്ടിയെ നോക്കാന്‍ ഒരാളെ വേണമെന്നു ഗോപി സുന്ദര്‍; വിമർശകനോട് ചോറും 15 കെ സാലറിയും തരാമെന്നും താരം
കമലഹാസനു വേണ്ടിയാണോ ഇവര്‍ വന്നതെന്നാണ് മമ്മൂക്ക എന്നോട് ചോദിച്ചത്. പക്ഷേ ഓകെ പറയുന്നതുവരെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം തയ്യാറായി. വളരെ നന്നായി അദ്ദേഹമത് ചെയ്യുകയും ചെയ്തു. തിയേറ്റല്‍ നിറഞ്ഞകൈയടിയായിരുന്നു മമ്മൂക്കയുടെ ഡാന്‍സിന് ലഭിച്ചത്’. സുരേഷ് ബാബു പറയുന്നു
Post Your Comments