വലിയ വേഷങ്ങൾ ചെയ്യുന്നതൊടൊപ്പം സിനിമയിലെ ചെറിയ വേഷങ്ങളും താൻ സ്വീകരിക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് നടൻ സിദ്ദിഖ്. വലിയ ഒരു സംവിധായകൻ വിളിച്ച് ചെറിയൊരു വേഷം തന്നാൽ അത് ഒരു പാട് സന്തോഷത്തോടെ സ്വീകരിക്കുന്ന ആളാണ് താനെന്നും അങ്ങനെ ചെയ്ത സിനിമയാണ് ജോഷിയുടെ അവതാരമെന്നും സിദ്ദിഖ് പറയുന്നു.
‘അവതാരം’ എന്ന സിനിമയിൽ എന്നെ വിളിച്ചത് ഒരു രംഗത്തിന് വേണ്ടിയാണ് .ഞാൻ സിനിമയുടെ സെറ്റിൽ പോയപ്പോൾ ജോഷി സാർ പറഞ്ഞത് നിന്നെ എനിക്ക് ഇതിലേക്ക് വിളിക്കാൻ മടിയുണ്ടായിരുന്നുവെന്നാണ്. കാരണം അത്ര ചെറിയ വേഷമാണ് അത് കൊണ്ടാണ് താൻ നേരിട്ട് വിളിക്കാതിരുന്നതെന്ന്. നിന്നെ പോലെ ഒരു നടന് എന്നെ പോലെ ഒരു സംവിധായകൻ മികച്ച സിനിമകളാണ് തരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു അതിനെന്താ സാറിന് എന്നെ എപ്പോൾ വേണമെങ്കിലും ഏത് റോളിലേക്കും വിളിക്കാമല്ലോ. അതിന് ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ ഇല്ല അത് ഒരു സന്തോഷമാണ്. അങ്ങനെ ചെയ്ത ഒരു സിനിമയായിരുന്നു ‘അവതാരം’ .അതിൽ ഒറ്റ സീനിലാണ് അഭിനയിച്ചതെങ്കിലും ആ ക്യാരക്ടർ മികച്ചതാക്കാൻ ജോഷി സാർ പറഞ്ഞു തന്ന വസ്ത്രമാണ് സ്വീകരിച്ചത്. ഒരു ചെറിയ വേഷമാണെങ്കിൽ പോലും ജോഷി സാറൊക്കെ അത്രയും പ്രധാന്യമാണ് ഒരു കഥാപാത്രത്തിന് നൽകുന്നത് അത് കൊണ്ടാണ് അത്തരം ചെറിയ വേഷങ്ങൾ സ്വീകരിക്കുന്നതും’.
Post Your Comments