
മലയാളത്തിന്റെ പ്രിയ നടന് റിയാസ് ഖാന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. കെ.എന്‍ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
വെളള ഷര്‍ട്ടും വെളള മുണ്ടും ധരിച്ച് സന്നദ്ധ പ്രവര്‍ത്തകന്റെ വേഷത്തിലാണ് റിയാസ് ഖാന്. നന്മമരം സുരേഷ് കോടാലിപ്പറമ്ബന്‍ എന്നാണ് റിയാസ് ഖാന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പോസ്റ്ററില്‍ ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നും കുറിച്ചിട്ടുണ്ട്.
read also:പട്ടിയെ നോക്കാന്‍ ഒരാളെ വേണമെന്നു ഗോപി സുന്ദര്‍; വിമർശകനോട് ചോറും 15 കെ സാലറിയും തരാമെന്നും താരം
സോഷ്യല്‍മീഡിയ സെലിബ്രിറ്റികളായ ചാരിറ്റി പ്രവര്‍ത്തകരെ ട്രോളുന്ന ഈ പോസ്റ്റർ തരംഗമായിക്കഴിഞ്ഞു. സംവിധായകനായ കെ.എന്‍ ബൈജു തന്നെയാണ് മായക്കൊട്ടാരത്തിന്റെ തിരക്കഥയും. ദിഷ പൂവയ്യയാണ് നായിക.
Post Your Comments