മലയാള സിനിമയിൽ ക്ലാസായും, മാസായും അദ്ഭുതമായി തീർന്ന സിനിമകൾ വിരളമാണ്. അതിലൊന്നാണ് ഐ വി ശശി – രഞ്ജിത്ത് – മോഹൻ ലാൽ ടീമിന്റെ ‘ദേവാസുരം’. വലിയ വിജയമായി മാറിയ സിനിമയുടെ ക്ലൈമാക്സ് ചരിത്രം ഏറെ വിഭിന്നമാണ്. ഷൂട്ടിംഗ് തുടങ്ങി അഞ്ചാം ദിവസം തന്നെ ക്ലൈമാക്സ് ചിത്രീകരിച്ച സിനിമ ക്ഷേത്ര മുറ്റത്ത് അനേകായിരം ജനങ്ങളെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി ചെയ്തെടുത്ത സിനിമയായിരുന്നു.
മംഗലശ്ശേരി നീലകണ്oനും, മുണ്ടക്കൽ ശേഖരനും തമ്മിലുള്ള ദേവാസുര യുദ്ധം പ്രേക്ഷകർക്ക് ഹരമാക്കി മാറ്റിയ ഐവി ശശിയുടെ ആൾക്കൂട്ടത്തിനിടയിലെ മേക്കിംഗ് അഞ്ചാം ദിവസത്തിലേക്ക് ചാർട്ട് ചെയ്തപ്പോൾ മോഹൻലാൽ പോലും അതിൽ അദ്ഭുതപ്പെട്ടിരുന്നു. ഇത്തരമൊരു ക്ലൈമാക്സ് നേരത്തേ ചിത്രീകരിച്ചത് അതിന്റെ റിസ്ക് മുന്നിൽ കണ്ടു കൊണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്സ് ഉടനടി ചെയ്യണമെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പോലും അതിൽ നിന്ന് പിന്മാറി നിന്നു. പക്ഷേ അത്രയും വലിയ ക്യാൻവാസിൽ അങ്ങനെയൊരു ചിത്രീകരണം നടക്കേണ്ടതിനാൽ സിനിമ ചിത്രീകരിച്ചു അഞ്ചാം ദിവസം കഴിഞ്ഞപ്പോൾ മോഹൻലാൽ ദേവാസുര യുദ്ധത്തിനായി ഇറങ്ങി. ക്ലൈമാക്സ് ചിത്രീകരിക്കാനെത്തുമ്പോൾ ജനപ്രളയം മൂലം മോഹൻലാലിന് അവിടേക്ക് കാറിൽ നിന്ന് ഇറങ്ങാൻ കഴിയാതെ വന്നതോടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുക പ്രയാസമേറിയ കാര്യമായി. എന്നാൽ അവിടുത്തെ ജനങ്ങളോടുള്ള ഐ വി ശശിയുടെ അഭ്യർത്ഥന ഫലം കാണുകയായിരുന്നു. ഐ വി ശശി കാര്യങ്ങൾ ധരിപ്പിച്ചതോടെ ആളുകൾ ദേവാസുരത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി സഹകരിച്ചു.
Post Your Comments