
റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത വിഷയത്തിൽ വിമർശനവുമായി ബോളിവുഡ് നടി കങ്കണാ റാണത്ത്. എതിരേ ശബ്ദിക്കുന്ന തൊണ്ടകളെ അടിച്ചമര്‍ത്താന്‍ എത്ര ശ്രമിച്ചാലും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുമെന്ന് കങ്കണ ശിവസേനയോടും സോണിയാഗാന്ധിയോടും കങ്കണ ചോദിച്ചു.
അറസ്റ്റിനെതിരേ ബിജെപി നേതാക്കളുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് കങ്കണയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് അറസ്‌റ്റെന്ന് താരം കുറിച്ചു.
‘മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഇന്ന് നിങ്ങള്‍ അര്‍ണാബിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അയാളെ തല്ലിച്ചതച്ചു, തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍? ഈ ശബ്ദങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കും. ഞങ്ങള്‍ക്ക് മുമ്ബ് നിരവധി പേര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും’ കങ്കണ ട്വീറ്റ് ചെയ്തു.
Post Your Comments