BollywoodGeneralLatest NewsNEWS

25 വര്‍ഷം മുന്‍പ് ഞങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍; പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസയുമായി ഫറാ ഖാന്‍

വിറാസത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ 1995 ലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. n

മലയാളികൾക്കും ഏറെ പരിചിതയായ ബോളിവുഡ് നടിയാണ് തബു. താര സുന്ദരി 50-ആം പിറന്നാളാണ് ഇന്ന്, തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നിർമ്മാതാവ് കൂടിയായ ഫറാ ഖാന്‍. 25 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

25 വര്‍ഷം മുന്‍പാണ് താൻ തബുവിനെ കണ്ടുമുട്ടുന്നത്. അന്നു മുതല്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഫറ പറയുന്നത്.

”വിറാസത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ 1995 ലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. ചെറുപ്പം മുതല്‍ അറിയാവുന്ന സുഹൃത്തിനെ കണ്ടപോലെയായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുന്‍പായിരുന്നു അത്. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ തപ്ദി. ഐ ലവ് യൂ. ഞാന്‍ എപ്പോഴും നിന്നെ പോകാന്‍ അനുവദിക്കും. കാരണം എപ്പോഴും നീ തിരിച്ചുവരുമെന്ന് എനിക്ക് അറിയാം”- ഫറാ ഖാന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button