CinemaGeneralLatest NewsMollywoodNEWS

ഫോൺ ചാർജ് ചെയ്യാതെ പുറത്ത് പോകും : നസ്രിയയുടെ ഇഷ്ടപ്പെടാത്ത സ്വഭാവത്തെക്കുറിച്ച് ഫഹദ് ഫാസിൽ

എപ്പോഴും നസ്രിയയുടെ നല്ല സ്വഭാവത്തെക്കുറിച്ച് പറയുന്ന ഫഹദ് ഇത്തവണ തനിക്ക് ഇഷ്ടമല്ലാത്ത നസ്രിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്

എല്ലാ താരദമ്പതികളും വിവാഹത്തിന് മുൻപേ സിനിമയില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ളവരാണ്. എന്നാൽ വിവാഹ ശേഷം ഇവർ ഒന്നിച്ച് സിനിമ ചെയ്യാറില്ല. ആ കാര്യത്തിൽ തിരിച്ചാണ് ഫഹദ് നസ്രിയ താരദമ്പതികൾ. വിവാഹ ശേഷം ഒന്നിച്ചഭിനയിച്ച നസ്രിയ – ഫഹദ് താര ദമ്പതികൾ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളാണ്. രണ്ട് സിനിമാ താരങ്ങൾക്കിടയിൽ അറേഞ്ച് മാര്യേജ് സംഭവിക്കുക എന്നതും അപൂർവ്വ കാര്യമായി മാറുമ്പോഴും ഫഹദ് നസ്രിയ താരദമ്പതികൾക്ക് ആ കാര്യത്തിലും പ്രസക്തി ഏറുന്നുണ്ട്. എപ്പോഴും നസ്രിയയുടെ നല്ല സ്വഭാവത്തെക്കുറിച്ച് പറയുന്ന ഫഹദ് ഇത്തവണ തനിക്ക് ഇഷ്ടമല്ലാത്ത നസ്രിയയുടെ ഒരു സ്വഭാവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് .പുറത്തൊക്കെ പോകുമ്പോൾ ഫോണിൽ ബാറ്ററി ചാർജ് ഇല്ലാതെ പോകുന്നത് നസ്രിയയുടെ ഒരു സ്ഥിരം ശീലമാണെന്നും അതിൽ ദേഷ്യം തോന്നാറുണ്ടെന്നും ഫഹദ് പറയുന്നു. ഉമ്മയേയും, നസ്രിയേയുമൊക്കെ എപ്പോൾ ഫോണിൽ വിളിച്ചാലും കിട്ടണമെന്ന് തനിക്ക് നിർബന്ധമാണെന്നും അത് കൊണ്ട് തന്നെ നസ്രിയ ഫോൺ ചാർജ് ചെയ്യാതെ പുറത്തേക്ക് പോകുന്നത് തന്നിൽ ദേഷ്യമുണ്ടാക്കുമെന്നും ഫഹദ് പറയുന്നു

‘ബാംഗ്ലൂർ ഡെയ്സ്’, ‘ട്രാൻസ്’ തുടങ്ങിയ രണ്ട് സിനിമകളിൽ നസ്രിയ – ഫഹദ് താരദമ്പതികൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇതിൽ ‘ബാംഗ്ലൂർ ഡേയ്സ്’ ഇവരുടെ വിവാഹത്തിന് മുൻപുള്ള സിനിമയാണ്. വിവാഹ ശേഷം വലിയ ഒരിടളവേള കഴിഞ്ഞു നസ്രിയ നായികയായി തിരിച്ചെത്തിയ സിനിമയാണ് അൻവർ റഷീദിന്റെ ട്രാൻസ്. വിവാഹ ശേഷം ‘കൂടെ’ എന്ന സിനിമയിലും നസ്രിയ അഭിനയിച്ചിരുന്നു .നായകന്റെ സഹോദരി കഥാപാത്രമായിട്ടായിരുന്നു നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’യിൽ വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button