മലയാള സിനിമയിലെ അറുപതുകളിലെ സൂപ്പർ താരം മധു തനിക്ക് എന്ത് കൊണ്ട് ഫാൻസ് അസോസിയേഷനുകൾ ഇല്ല എന്ന് വെളിപ്പെടുത്തുകയാണ്. പ്രേം നസീർ, സത്യൻ, തുടങ്ങിയ താരമൂല്യമുള്ള സൂപ്പർ താരങ്ങൾ കത്തിനിന്ന സമയത്തായിരുന്നു മധുവും മലയാള സിനിമയിൽ നിറഞ്ഞു നിന്നത്. നന്മ പ്രദാനം ചെയ്യുന്ന നായക കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കാതെ വ്യത്യസ്തമായ വേഷങ്ങൾ സ്വീകരിച്ച നടൻ മധു ഒരു നായക നടനായി മാത്രം നിലകൊള്ളാൻ വന്ന ആളായിരുന്നില്ല.
സൂപ്പർ താര പദവി ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന മധു സിനിമയുടെ സമസ്ത മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. സംവിധാനം, നിർമ്മാണം, അഭിനയം തുടങ്ങിയ ഓൾ റൗണ്ടർ പ്രകടനവുമായി കളം നിറഞ്ഞ മധുവിനെ ജനപ്രിയനാക്കിയത് ‘ചെമ്മീൻ’ എന്ന ചിത്രമാണ്. ചിത്രത്തിലെ ‘പരീക്കുട്ടി’യെ നിരാശകാമുകൻമാർ ആഘോഷത്തോടെ കൊണ്ട് നടന്നപ്പോൾ മലയാള സിനിമയിൽ ഇതാ വേറിട്ടൊരു സൂപ്പർ താരം പിറവി കൊണ്ടു എന്ന് സിനിമ മാധ്യമങ്ങൾ അക്കാലത്ത് തുറന്നെഴുതി. അന്ന് മധുവിന് ഫാൻസ് രൂപീകരിക്കാൻ ചെന്ന ഒരു കൂട്ടം ചെറുപ്പക്കാരോട് മധു പറഞ്ഞത്. ‘തനിക്ക് ഫാൻസ് അസോസിയേഷന്റെ ആവശ്യമില്ല. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ താൻ മരിച്ചിട്ട് അത് രൂപീകരിച്ചോളൂ’ എന്നാണ്. അതോടെ പിന്നെയാരും ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ആ വഴി വന്നിട്ടില്ലെന്നും മധു പറയുന്നു .
Post Your Comments