CinemaLatest NewsNEWS

സ്വാതന്ത്രസമര സേനാനിയായ കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചു അവഹേളിച്ചു, കഥ വളച്ചൊടിക്കുന്നു; വൻ പ്രതിഷേധം

സംവിധായകനെ കയ്യേറ്റം ചെയ്യുമെന്നും തിയേറ്റര്‍ കത്തിക്കുമെന്നും ഭീഷണി

രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലിയെ വെല്ലുവിളിച്ച് തെലങ്കാന എംപി ബന്ദി സഞ്ജയ് കുമാര്‍ രംഗത്തെത്തി, കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താല്‍, ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താല്‍, ഞങ്ങള്‍ നിങ്ങളെ വടി കൊണ്ട് തല്ലും എന്നാണ് ബന്ദി പറയുന്നത്.

കൂടാതെ 1920കളിലെ അല്ലൂരി സീതരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്രസമര സേനാനികളുടെ കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്. ചിത്രത്തിന്റെ ടീസറില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കോമരം ഭീം എന്ന കഥാപാത്രം തൊപ്പി അണിഞ്ഞെത്തിയ രംഗമാണ് ബന്ദി സഞ്ജയ് കുമാറിനെയും മറ്റ് ജനങ്ങളേയും ചൊടിപ്പിച്ചത്.

സ്വാതന്ത്രസമര സേനാനിയായിരുന്ന കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ല എന്ന് ബന്ദി പൊതുപരിപാടിയില്‍ പറഞ്ഞു. ഈ രംഗം നീക്കം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകനെ കയ്യേറ്റം ചെയ്യുമെന്നും തിയേറ്റര്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് ‘രൗദ്രം രണം രുദിരം’ (ആര്‍ആര്‍ആര്‍) സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. വ്യത്യസ്ത ഗെറ്റപ്പിലുള്ള എന്‍ടിആറിന്റെ ടീസര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തെത്തിയത്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടും ചിത്രത്തില്‍ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button