കെ പി എ സി ലളിതയുടെ അഭിന ജീവിതത്തിൽ അവിസ്മരണീയാം വിധം അടയാളപ്പെടുത്തേണ്ട നിരവധി കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് അമരത്തിലെ ‘ഭാർഗ്ഗവി’. ‘അമരം’ എന്ന ക്ലാസിക് സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കിടുകയാണ് താരം. അന്ന് സിനിമ കണ്ടിട്ട് തൻ്റെ മകനായ സിദ്ദാർത്ഥ് ഭരതൻ പറഞ്ഞ വാക്കുകൾ തന്റെ കണ്ണ് നിറച്ചുവെന്നും കെ പി എ സി ലളിത പറയുന്നു. ‘അമരം’ ഇറങ്ങുമ്പോൾ സിദ്ദു വളരെ കുട്ടിയായിരുന്നു. അതിന്റെ പ്രിവ്യു ഷോ കണ്ടു കഴിഞ്ഞ് വന്നപ്പോൾ അവന്റെ അച്ഛൻ അവനോട് ചോദിച്ചു. ‘ഡാ നിനക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ്? അവൻ ഉടൻ മറുപടി പറഞ്ഞു. ഇതിൽ ഏറ്റവും സൂപ്പറായത് എന്റെ അമ്മയാണ് .അത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു . ‘അമരം’ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് കിട്ടാവുന്ന വലിയ അവാർഡാണത്.
1991-ൽ പുറത്തിറങ്ങിയ ‘അമരം’ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. മുരളി, അശോകൻ, കുതിരവട്ടം പപ്പു, മാതു, ചിത്ര, കെ പി എ സി ലളിത തുടങ്ങിയ മികച്ച അഭിനേതക്കളാൽ സമ്പന്നമായ ചിത്രം നിരൂപക പ്രശംസ കൊണ്ടും കോമേഴ്സ്യൽ വിജയത്തിലും ഒരു പോലെ മുന്നിൽ നിന്ന സിനിമയായിരുന്നു. ഭരതൻ – ലോഹിതദാസ് ടീം ഒരുക്കിയ അമരത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു .രവീന്ദ്രൻ – കൈതപ്രം ടീമിന്റേതായിരുന്നു ഗാനങ്ങൾ.
Leave a Comment