GeneralLatest NewsNEWSTollywood

നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ തള്ളി

കഴിഞ്ഞദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു

ലഹരിമരുന്ന് കേസില്‍ \അറസ്റ്റിൽ ആയ നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം അറസ്റ്റ് തടയുന്നതിനായി കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ജി എന്നിവർ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലുള്ള വിധിയിലാണ് എല്ലാ ജാമ്യാപേക്ഷയും തള്ളിയതായി പറഞ്ഞിരിക്കുന്നത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button