GeneralLatest NewsMollywoodNEWS

ഞാനോര്‍ക്കുന്നു.. നിങ്ങള്‍ ഉയരങ്ങളില്‍ നിന്ന് വലിയൊരു വീഴ്ചയിലായത് , പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന് ; മുരളി ഗോപി

താങ്കളിലെ ഗംഭീര രക്ഷാകര്‍ത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോര്‍ക്കുന്നു

മലയാളത്തിന്റെ പ്രിയതാരമാണ് ഭരത് ഗോപി.’സ്വയംവരം’എന്ന അടൂര്‍ ചിത്രത്തിലൂടെ മലയാളസിനിമയുടെ ഭാഗമായി മാറി പിന്നീട് കൊടിയേറ്റം എന്ന ചിത്രം തന്റെ പേരിനൊപ്പം ചേർത്ത് എല്ലാവര്ക്കും എക്കാലത്തും പാഠമായി മാറിയ ഭരത് ഗോപിയുടെ 83-ാം ജന്മവാര്‍ഷികത്തിൽ അച്ഛനൊപ്പമുള്ള നല്ലൊരു ചിത്രം പങ്കു വെച്ചു നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ഒരു പഴയകാല പിറന്നാള്‍ ചിത്രത്തിനൊപ്പം സ്നേഹാര്‍ദ്രമായ കുറിപ്പും മുരളി പങ്കുവച്ചു

കുറിപ്പ്

‘ജന്മവാര്‍ഷികത്തില്‍, തിരിഞ്ഞുനോക്കുമ്ബോള്‍ കുടുംബമെന്ന രീതിയില്‍ നമ്മള്‍ ഫോട്ടോഷൂട്ടുകള്‍ക്ക് വളരെ കുറച്ചു മാത്രമേ പോസ് ചെയ്തിട്ടുള്ളു എന്ന് ഓര്മ വരുന്നു.ഞങ്ങളുടെ സാധാരണ ജീവിതം നഷ്ടമാവാതിരിക്കാന്‍ ലൈംലൈറ്റില്‍ നിന്നും ഞങ്ങളെ എത്രമാത്രം തടഞ്ഞുനിര്‍ത്തിയിരുന്നെന്നും ഞാനോര്‍ക്കുന്നു.. നിങ്ങള്‍ ഉയരങ്ങളില്‍ നിന്ന് വലിയൊരു വീഴ്ചയിലായത് , പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന്.. താങ്കളിലെ ഗംഭീര രക്ഷാകര്‍ത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോര്‍ക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാന്‍ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങള്‍ക്കുള്ള പാഠമായതിനും നന്ദി.”

 

shortlink

Related Articles

Post Your Comments


Back to top button