CinemaGeneralLatest NewsMollywoodNEWS

അനിയത്തിക്ക് എന്നേക്കാള്‍ പതിനെട്ടര വയസ്സ് പ്രായവ്യത്യാസം : വീട്ടുകാര്യങ്ങളെക്കുറിച്ച് മഡോണ സെബാസ്റ്റ്യന്‍

അച്ഛൻ പണ്ട് മുതലേ പറയും നിനക്ക് പതിനെട്ട് വയസ്സാകുമ്പോൾ നീ വീട് വിട്ട് മാറി താമസിക്കണമെന്ന്

‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന നടി മഡോണ സെബാസ്റ്റ്യൻ തന്റെ പേരന്റ്സ് തന്നെ വളർത്തിയ രീതിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. .വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മഡോണ മനസ്സ് തുറന്നത്.

‘എന്തുകാര്യവും തുറന്നുസംസാരിക്കുന്ന വ്യക്തിയാണച്ഛൻ. ഞാൻ വളരുമ്പോൾ തന്നെ ഈ ലോകം എത്ര വിശാലമാണെന്ന് അദ്ദേഹം കാണിച്ചു തന്നു. എല്ലാ കാര്യങ്ങളെയും വളരെ ലാഘവത്തോടെ സമീപിക്കാൻ പഠിപ്പിച്ചതും അച്ഛനാണ്. അമ്മയുടെ അടുത്ത് വേറൊരു തരം കെമസ്ട്രിയുണ്ട്. അമ്മ പറയുന്ന കാര്യങ്ങളൊക്കെ എനിക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റും. പ്രത്യേകിച്ച് മുതിർന്ന പെൺകുട്ടിയായ ശേഷം. അച്ഛനും, അമ്മയും കാരണമാണ് ഞാൻ പാട്ടിലേക്ക് വന്നതു തന്നെ. അനിയത്തി മിഷേലും ഞാനും തമ്മിൽ പതിനെട്ടര വയസ്സ് പ്രായ വ്യത്യാസമുണ്ട്. അച്ഛൻ പണ്ട് മുതലേ പറയും നിനക്ക് പതിനെട്ട് വയസ്സാകുമ്പോൾ നീ വീട് വിട്ട് മാറി താമസിക്കണമെന്ന്. ഇപ്പോൾ നാല് വർഷമായി ഞാൻ ഒറ്റയ്ക്കൊരു വീട്ടിലാണ് താമസം. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം കഴിഞ്ഞ് നേരെ പാട്ടിന്റെ വഴിയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ വീടുമാറി. അവിടന്ന് അരമണിക്കൂർ ദൂരമുണ്ടാവും അച്ഛനും അമ്മയും താമസിക്കുന്നിടത്തേക്ക്’.

shortlink

Related Articles

Post Your Comments


Back to top button