തെന്നിന്ത്യൻ ഗ്ലാമർ റാണി നടി കാജല്‍ അഗര്‍വാളിന്റെ വിവാഹ വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്, സെലിബ്രിറ്റി ഡിസൈനര്‍ ആയ അനാമിക ഖന്ന ഒരുക്കിയ ലഹങ്കയിലായിരുന്നു നടി വധുവായി ഒരുങ്ങിയത്, ചുവപ്പും പിങ്കും നിറങ്ങളില്‍ അതി മനോഹരമായി ഡിസൈന്‍ ചെയ്ത ലഹങ്കയ്ക്കായി ഒരുമാസം 20 പേര്‍ അഹോരാത്രം പണിയെടുക്കേണ്ടി വന്നു.
മനോഹരമായ ഫ്‌ലോറല്‍ പാറ്റേണിലുള്ള സര്‍ദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയില്‍ ഉണ്ടായിരുന്നത്. പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമ്പന്നമായിരുന്നു . ജയ്പൂരി ജ്വല്ലറി ഡിസൈനര്‍ സുനിത ഷെക്വത്തിന്റെ കലക്ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് ഉൾപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 വെള്ളിയാഴ്ചയായിരുന്നു നടിയുടെ വിവാഹം. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആയിരുന്നു വരന്‍. വിവാഹത്തിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവയ്ച്ചിരുന്നു.
Post Your Comments