താന്‍ വിഷാദത്തിന് അടിമയായിരുന്നു എന്ന് ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വെളിപ്പെടുത്തിയത് വലിയ ചർച്ച ആയിരുന്നു. തന്റെ അച്ഛന്റേയും അമ്മയുടേയും ഡിവോഴ്‌സ് പോലും തന്നെ ബാധിച്ചിട്ടില്ല എന്ന് തുറന്നു പറയുകയാണ് താരപുത്രി. വിഷാദത്തെക്കുറിച്ചുള്ള മറ്റൊരു വിഡിയോയിലാണ് തന്റെ വിഷാദത്തിനു കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറ പറയുന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും ഡിവോഴ്‌സ് പോലും തന്നെ ബാധിച്ചിട്ടില്ലെന്നാണ് വിഡിയോയില്‍ പറയുന്നുണ്ട്.
”ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ അത് എന്നെ മാനസികമായി ബാധിച്ചിട്ടില്ല. അവര്‍ സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബവും ഇപ്പോഴും സുഹൃത്തുക്കളാണ് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല ഞങ്ങളുടേത്. – ഇറ പറഞ്ഞു.
”എനിക്കും ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികച്ചതായിരുന്നു. ഡിവോഴ്‌സിന് ശേഷവും അങ്ങനെയാണ്. മാതാപിതാക്കളുടെ ഡിവോഴ്‌സിനെക്കുറിച്ച് വിഷമമുണ്ടെന്ന് ചിലര്‍ പറയുമ്ബോള്‍ അവര്‍ എന്താണ് പറയുന്നത്, അത് അത്ര മോശം കാര്യമല്ല. ഇത് എന്നെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ല. ആ സമയത്ത് ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓര്‍മയില്ല. എന്നാല്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഒരിക്കലും എന്നെ വിഷമിപ്പിച്ചിട്ടില്ല. അതിനാല്‍ അതാണ് എന്റെ വിഷാദത്തിന്റെ കാരണം എന്നു പറയാനാവില്ല”- ഇറ പറഞ്ഞു.
താരപുത്രിയുടെ ആദ്യ വിഡിയോയ്ക്ക് പിന്നാലെ തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്ന് കങ്കണ റണാവത്ത് പ്രതികരിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഇറയുടെ പുതിയ വിഡിയോ.
Post Your Comments