മലയാള സിനിയിൽ നിരവധി നായികമാരെ പരിചയപ്പെടുത്തിയ ബാലചന്ദ്ര മേനോൻ തന്റെ നായികമാരെക്കുറിച്ച് സംസാരിക്കുകയാണ്. താൻ കൊണ്ടുവന്ന നായികമാർ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന രസകരമായ മറുപടി നൽകുകയാണ് ബാലചന്ദ്ര മേനോൻ. ശോഭന, ആനി, പാർവ്വതി, കാർത്തിക തുടങ്ങിയ നായിമാരെക്കുറിച്ചാണ് ബാലചന്ദ്രമേനോന്റെ ‘ തുറന്നു പറച്ചിൽ .
സിനിമ അല്ലായിരുന്നുവെങ്കിൽ ശോഭന നർത്തകി എന്ന നിലയിൽ തന്നെ അറിയപ്പെടുമായിരുന്നുവെന്നും കാർത്തിക ഒരു സ്പോർട്സ് കോച്ചായി മാറിയേനെയെന്നും ബാലചന്ദ്രമേനോൻ പറയുന്നു .’അമ്മയാണ സത്യം’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ആനി ബിസിനസ് മേഖലയിൽ ശോഭിക്കുമായിരുന്നുവെന്നും എന്നാൽ പാർവതി നല്ലൊരു വീട്ടമ്മ എന്ന നിലയിൽ തന്നെ നിന്നേനെയെന്നും ബാലചന്ദ്ര മേനേൻ പറയുന്നു
‘ഏപ്രിൽ പതിനെട്ട്’ എന്ന സിനിമയിലൂടെയാണ് ശോഭനയെ ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തുന്നത് . ആനിയെ ‘അമ്മായണെ സത്യം’ എന്ന സിനിമയിലൂടെ ബാലചന്ദ്രമേനോൻ കൊണ്ട് വന്നപ്പോൾ ‘വിവാഹിതരേ ഇതിലെ ഇതിലെ’ എന്ന സിനിമയിലൂടെയാണ് പാർവ്വതിയെ മലയാള സിനിമയിൽ അവതരിപ്പിക്കുന്നത്. ബൈജു ,മണിയൻ പിള്ള രാജു, തുടങ്ങിയ നടന്മാർക്കും ബാലചന്ദ്ര മേനോനാണ് സിനിമയിൽ അവസരം നൽകുന്നത്.
Post Your Comments