
ഇപ്പോൾ വിവാഹം എന്നോർക്കുമ്പോൾ തന്നെ തനിക്ക് ഭയമാണെന്ന് നടൻ ബാല. നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു നടൻ മനസ്സ് തുറന്നത്.
എന്നാൽ‘ഞാൻ അനിയത്തിയെ പോലെ കാണുന്നൊരു കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി. ചേട്ടാ, എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും. എന്റെ വിവാഹക്കാര്യം ഒരുപാട് പേർ ചോദിക്കുന്നുണ്ട്.
എന്നാൽ സത്യം പറഞ്ഞാൽ ചെറിയ പേടിയുണ്ട്. അത് സെറ്റാകണമല്ലോ. ഞാൻ കാരണം അവര് സന്തോഷമായിരിക്കണം. സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയി.’–ബാല പറഞ്ഞു. ബാല നടത്തുന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു നടി നവ്യ.
https://www.youtube.com/watch?v=BBVrxKFVo44&feature=emb_logo
Post Your Comments