CinemaGeneralMollywoodNEWS

കെട്ടിപിടിക്കാൻ മമ്മൂട്ടിക്ക് മടിയാണ്, ജയൻ അങ്ങനെയായിരുന്നില്ല : കാരണം പറഞ്ഞു സീമ

എനിക്ക് ഏറ്റവും പ്രയാസം മമ്മുക്കക്കൊപ്പം അഭിനയിക്കുമ്പോഴായിരുന്നു

സീമ എന്ന നായിക മലയാള സിനിമയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായിരുന്നു. ജയൻ, മമ്മൂട്ടി തുടങ്ങിയ നായകൻമാർക്കൊപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച സീമ ഈ രണ്ട് നടന്മാർക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

‘ജയനും ,മമ്മൂട്ടിയുമാണ് എന്റെ നായകന്മാരായി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഈ അടുത്ത കാലത്താണ് ഞാൻ അറിയുന്നത് മമ്മൂട്ടിക്കമായി ഞാൻ 38-ൽപ്പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന്. റൊമാൻ്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്ക്ക്ക് എന്നെ കെട്ടിപിടിക്കാൻ ഭയങ്കര മടിയായിരുന്നു. പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിന്റെ പ്രധാന കാരണം മമ്മുക്കയ്ക്ക് ഭാര്യ ഉള്ളത് കൊണ്ടായിരിക്കും. ജയേട്ടൻ വിവാഹിതനല്ലല്ലോ. അത് കൊണ്ട് ആരെയും പേടിക്കണ്ടല്ലോ. ചിരിയോടെ സീമ പറയുന്നു. എനിക്ക് ഏറ്റവും പ്രയാസം മമ്മുക്കക്കൊപ്പം അഭിനയിക്കുമ്പോഴായിരുന്നു. കാരണം മമ്മുക്ക വരുമ്പോൾ ഞാൻ ‘അവളുടെ രാവുകൾ’ ഒക്കെ കഴിഞ്ഞ് ഹിറ്റായി നിൽക്കുന്ന നായികയായിരുന്നു. അപ്പോൾ ഒരു പുതിയ നടന്റെ നായിക എന്ന നിലയിൽ അഭിനയിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ജയേട്ടൻ ഫീൽഡിൽ ഉള്ളപ്പോൾ വന്ന നായികയാണ് ഞാൻ. അത് കൊണ്ട് അങ്ങനെ ഒരു പ്രശ്നമില്ലയിരുന്നു. സീമ പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button