
ഗംഭീര ഗായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന തരത്തിലും വിജയ് യേശുദാസ് സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ നടനാവരുതെന്ന് പിതാവ് യേശുദാസ് തന്നെ ഉപദേശിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വിജയ്.
കൂടാതെ ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.
നീ അഭിനയത്തിലേക്ക് പോകണ്ട, അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ കേട്ടു. പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്തുവെന്നും വിജയ് യേശുദാസ് പറയുന്നു.
Post Your Comments