ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ശ്രദ്ധനേടിയ താരമാണ് സരയൂ. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ വീട്ടു വിശേഷങ്ങളും പഴയ ഓര്‍മകളുമെല്ലാം പങ്കുവെച്ചു എത്താറുണ്ട്. കോവിഡ് കാലമായതിനാല്‍ ആഘോഷങ്ങള്‍ ഇല്ലാതായതിന്റെ വിഷമത്തിലാണ് താരം. ഭര്‍ത്താവിനൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സരയൂ തന്റെ നിരാശ പങ്കുവെച്ചത്.
”നോര്‍മലായി ഇരുന്നു എനിക്ക് മടുത്തൂ, നമ്മളെ എനിക്ക് മിസ് ചെയ്യുന്നു. അവനേയും മിസ് ചെയ്യുന്നു. നല്ല പാതി കുറച്ചു ദിവസങ്ങളായി വളരെ നിശബ്ദനാണ്, നോര്‍മലും”- താരം കുറിച്ചു. സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്.
താരത്തിന്റെ പോസ്റ്റിന് രസകരമായ മറുപടികളാണ് ആരാധകര്‍ നല്‍കുന്നത്. ഒരാളെ നന്നാവാനും സമ്മതിക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം.
Post Your Comments