താൻ മുഖ്യമന്ത്രിയായാൽ എന്തൊക്കെ കാര്യങ്ങൾ നടപ്പിലാക്കും എന്ന് തുറന്നു പറയുകയാണ് നടൻ സലിം കുമാർ. കേരളപ്പിറവി ദിനത്തിൽ കേരളകൗമുദി ദിനപത്രത്തിലായിരുന്നു സലിം കുമാറിന്റെ പ്രതികരണം
‘സ്ത്രീ സംവരണം ഞാൻ ഒഴിവാക്കും. ഇത്രയും കാലമായിട്ടും സ്ത്രീ സംവരണം ലക്ഷ്യം നേടിയില്ല. ഇപ്പോഴും ഇന്നയാളുടെ ഭാര്യയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എഴുതി വയ്ക്കുന്നത്. .ഇന്ദിരഗാന്ധി, ജയലളിത, ഗൗരിയമ്മ എന്നിവരൊക്കെ ശോഭിച്ചത് സംവരണത്തിന്റെ ബലത്തിലല്ലല്ലോ. കുടിയന്മാരുടെ ചികിത്സയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. അത് രക്തസാക്ഷി ഫണ്ട് എന്നറിയപ്പെടും. അവർ സംസ്ഥാനത്തിന് വേണ്ടി രക്തസാക്ഷികളാവുകയല്ലേ. വനിത കമ്മീഷനെ പോലെ പുരുഷ കമ്മീഷനും കൊണ്ട് വരും. .പുരുഷനും മനുഷ്യനാണെന്ന ഒരു പരിഗണന ലഭിക്കണം. അവരുടെ വേവലാതികൾക്ക് പരിഹാരം കാണണം. കോവിഡ് കാലം കഴിഞ്ഞാലും വിവാഹത്തിന് അൻപത് പേർ കൂടാൻ പാടില്ലെന്ന മാനദണ്ഡം തുടരും.
എം എൽ എ പെൻഷൻ നിറുത്തലാക്കും. അവരുടേതൊരു ജോലിയല്ല. എം പിമാരുടെ പെൻഷൻ നിറുത്തലാക്കാൻ പ്രമേയം പാസാക്കി കേന്ദ്രത്തിനയയ്ക്കും. സൈന്യത്തിലുള്ളവർക്ക് പ്രത്യേക പാക്കേജ്. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം സൗജന്യം. ഖജനാവ് നിറയ്ക്കുന്ന പ്രവാസികൾക്കും ലോട്ടറി വിൽപ്പനക്കാർക്കും പെൻഷൻ’.
Post Your Comments