ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. നടൻ കൂടിയായ ബിനീഷ് കോടിയേരിയുടെയും ബിനാമി അനൂപ് മുഹമ്മദിനും മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്നതിനെ തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം. ഇതിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും നാല് താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുകയും ചെയ്തു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെക്കുറിച്ചുള്ള വിവരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസിൽ ബിനീഷിനെ പ്രതിചേർക്കാനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. എൻ.സി.ബി ഉടൻ കേസെടുത്ത്ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും.
Post Your Comments