
ദിലീപ് ചിത്രം ജോക്കറിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് മന്യ. വിവാഹശേഷം സിനിമ വിട്ട താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്തയ്ക്ക് മന്യ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറുകയാണ്. തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തയ്ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു നടി എത്തിയിരുന്നത്.
നടന്‍ ദിലീപിനെയും മന്യയെയും ബന്ധപ്പെടുത്തിക്കൊണ്ട് ഉള്ള ഒരു വാര്‍ത്തയായിരുന്നു വന്നത്. തനിക്ക് പ്രായം കുറഞ്ഞു പോയി അല്ലെങ്കില്‍ വിവാഹം കഴിക്കും എന്ന് ദിലീപ് പറഞ്ഞു എന്ന് മന്യ പറഞ്ഞിരുന്നു എന്നായിരുന്നു വാര്‍ത്ത.എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടായിരുന്നുവെന്നും താന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും മന്യ പറയുന്നു. ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണമെന്നും ഇത് അറപ്പുളവാക്കുന്നതാണ് എന്നുമാണ് മന്യയുടെ കമന്റ് വന്നത്.
ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ടുപോകുകയും ചെയ്യുമെന്നും മന്യ പറഞ്ഞു. തുടര്‍ന്ന് മന്യയോട് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി
Post Your Comments