GeneralKollywoodLatest NewsNEWS

101 കിലോയില്‍ നിന്ന് 71ലേക്ക്; സൂപ്പർ താരത്തിന്റെ പുത്തൻ മേക്കോവർ

സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലാണ് ചിമ്പു ഭാരം കുറച്ചത്.

തെന്നിന്ത്യൻ സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ മേക്കോവർ വൈറൽ. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഈശ്വരന്‍’ എന്ന ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവറാണ് തരം​ഗമാകുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് 100 കടന്ന ശരീരഭാരം 71ല്‍ എത്തിച്ചിരിക്കുകയാണ് നടന്‍. 30 കിലോയാണ് ചിത്രത്തിനായി താരം കുറച്ചത്.

സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലാണ് ചിമ്പു ഭാരം കുറച്ചത്. തന്റെ മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രചോദനമായി ഒപ്പം നിന്നവര്‍ക്കും ആരാധകര്‍ക്കുമടക്കം നന്ദികുറിച്ചാണ് പുതിയ ചിത്രങ്ങള്‍ താരം പുറത്തുവിട്ടത്. നടന്റെ പുതിയ ലുക്കിന് പിന്നില്‍ കഠിനാധ്വാനവും സമര്‍പ്പണവുമാണെന്ന് സഹോദരി ഇലാക്കിയയും ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button