
പേരെടുത്ത നടി, പ്രശസ്ത അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമായിരുന്നു ആര്യ. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ് 2വിലും താരം പങ്കെടുത്തിരുന്നു. ബിഗ്ഗ്ബോസ് സീസണ് 2വിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ആര്യ. തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഷോയില്‍ ആര്യ തുറന്നു പറഞ്ഞിരുന്നു.
പ്രശസ്ത അഭിനേത്രി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തിനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു തന്റെ വിവാഹമെന്നും ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. 8 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം താനായിരുന്നുവെന്നും ആര്യ .
എന്നാൽ ആര്യയുടെ മകളായ ഖുഷി അച്ഛനോടൊപ്പമാണെന്ന് തുറന്ന് പറയുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് ആര്യ പറഞ്ഞത്. മകള്‍ അച്ഛനൊപ്പമാണ്. മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോള്‍ അച്ഛന്റെ വീട്ടിലാണുള്ളത്. ലോക്ക് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നില്ക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവള്‍ക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നും ആര്യ ചോദിയ്ക്കുന്നു.
Post Your Comments