
ബംഗളൂരു ലഹരി മരുന്ന് കേസിൽ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടു നടൻ ബിനീഷ് കോടിയേരി അറസ്റ്റിൽ ആയിരിക്കുകയാണ്. ബിനീഷ് കോടിയേരി വിഷയം വരാനിരിക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് താരസംഘടനയായ അമ്മ. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും യോഗത്തിന്റെ തീയതി നിശ്ചയിക്കുക എന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
read also:മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും നാല് താരങ്ങളെ ചോദ്യം ചെയ്തു
2005 മുതല്‍ സിനിമാരംഗത്ത് സജീവമയിരുന്ന ബിനീഷ് അമ്മ സംഘടനയിലെ അംഗമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിലെ സ്ഥിരം കളിക്കാരന്‍ കൂടിയാണ് ബിനീഷ്. ലഹരിമരുന്ന് കേസ് സിനിമാ താരങ്ങളിലേക്കും വ്യാപിക്കുന്ന ഘട്ടത്തിലാണ് അമ്മ യോഗം ചേരാനിരിക്കുന്നത്.
Post Your Comments